നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ കുറിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ശാരദക്കുട്ടി ഭാരതിക്കുട്ടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
താരപദവി സൂക്ഷിക്കുന്ന ആളായിട്ട് പോലും സിംപിളാകാൻ ഉളള സുരേഷ് ഗോപിയുടെ ശ്രമങ്ങൾ പരാജയപ്പെടുകയാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശാരദക്കുട്ടി ചൂണ്ടിക്കാട്ടുന്നു.
സുരേഷ് ഗോപിയുടെ കലുങ്ക് സംവാദനത്തിൽ നിവേദനം നൽകാൻ എത്തിയ വൃദ്ധനേയും കരുവന്നൂർ ബാങ്കിലെ പണത്തെ കുറിച്ച് ചോദിച്ച വൃദ്ധയേയും അപമാനിക്കുന്ന തരത്തിൽ പെരുമാറിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശാരദക്കുട്ടിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നത്.
''വളരെ ഉയരത്തിലെത്തിക്കഴിഞ്ഞാൽ സിംപിളാകാൻ എത്രയെളുപ്പമാണ്! ഉദാഹരണത്തിന് മഞ്ജുവാര്യർ, നടന്നു പോകുന്ന വഴി ഒരാരാധികയുടെ തോളിലൊന്നു സ്നേഹത്തോടെ തൊട്ടാൽ മതി, ആളുകൾ പറയും മഞ്ജു വാര്യർ എത്ര സിംപിളാണ്! മോഹൻലാൽ, ഒരു കേക്ക്പീസ് മുന്നിൽ നിൽക്കുന്ന സഹജീവിയായ ഒരു മനുഷ്യന് നീട്ടിയാൽ മതി, നാം പറയും മോഹൻലാൽ എത്ര സിംപിളാണ്!
ശോഭന, മൊബൈൽ ഓൺ ചെയ്ത് മുന്നിൽ നിൽക്കുന്നവരുടെ ഒരു ചിത്രമെടുത്താൽ മതി , നാം തലയാട്ടിപ്പറയും അതെ, ശോഭന എത്ര സിംപിളാണ്.! ചില രാഷ്ട്രീയക്കാർക്കും അങ്ങനെ തന്നെ. രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ ഒരു ചായക്കടയിൽ കയറേണ്ട കാര്യമേയുള്ളു സിംപിളാകാൻ. പ്രിയങ്കാ ഗാന്ധി, ഒരു സാധാരണക്കാരി നൽകുന്ന സാരി കയ്യിൽ വാങ്ങിയാൽത്തന്നെ സിംപിളായി.
പിണറായി വിജയനോ അച്ചുതാനന്ദനോ ഒന്നും ഇത്തരം താരപദവി ഇല്ലാത്തവരായതിനാൽ ഈ തരത്തിൽ ആൾക്കൂട്ടങ്ങൾക്കിടയിൽ പൂവാരി വിതറി സിംപിളാകുമെന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല. ആഗ്രഹിക്കുന്നുമില്ല. അങ്ങനെ ചെയ്യാൻ ശ്രമിക്കുമ്പോൾ അവർ പരാജയപ്പെട്ടു പോകും. അവരിൽ പൊതുവായി കാണുന്ന ഒരു തരം arrogance ഉണ്ട്. അത് അവരുമായി ഒരു സൗഹൃദം സാധാരണക്കാർക്ക് അസാധ്യമാക്കുന്നുണ്ട്. അവരോട് അടുത്തു നിൽക്കുന്നവരുണ്ടെങ്കിൽ, അത് അവർ പുലർത്തുന്ന ആശയങ്ങളോട് പുലർത്തുന്ന അടുപ്പം മാത്രമാണ്. ഒട്ടും വ്യക്തിപരമല്ല അത്. ഒരു രാഷ്ട്രീയ വിവേകമുണ്ടതിൽ.
പറഞ്ഞു വരുന്നത് സഹജമല്ലാത്ത ഒന്ന് വാരിയണിഞ്ഞാൽ ആരായാലും പരിഹാസ്യരാകുമെന്നാണ്. സുരേഷ് ഗോപിയെ കുറിച്ചാണ്. സമൂഹത്തിൽ താരപദവി ബോധപൂർവ്വം സൂക്ഷിക്കുന്ന ഒരാൾക്ക്, അതും ആശയപരമായി പ്രത്യേകിച്ച് ഉൾക്കനമൊന്നുമില്ലാത്ത ഒരാൾക്ക്, സിംപിളാകാൻ എത്രയെളുപ്പമാണ്! എന്നിട്ടും മുന്നിൽ നിവേദനവുമായി വന്ന ഒരു മനുഷ്യൻ്റെ കയ്യിലൊന്ന് പിടിക്കാൻ സുരേഷ് ഗോപിക്ക് കഴിയുന്നില്ല. അപ്പോഴേക്ക് അയാൾ പെട്ടെന്ന് ഒരു കൃത്രിമത്തമ്പുരാനാകുന്നു. തൻ്റെ വഴിയിൽ നിന്ന് ആളുകളെ വിരൽ ചുണ്ടി നീക്കം ചെയ്യുമ്പോൾ അയാളുടെ മുഖം രണ്ടു ടൺ ഭാരമുള്ള കരിങ്കല്ലാകുന്നു. അയാൾ പെട്ടെന്ന്, സ്വർണ്ണം കെട്ടിയ മെതിയടിയിട്ടു വരുന്ന മാധവൻതമ്പിയാകുന്നു.

Comments
Leave a Comment