ഞാൻ ചേച്ചിയുടെ കൂടെയുണ്ടാകും', രാഗരഞ്ജിനിക്ക് l
സിപിഎം നേതാവ് പി സരിന് എതിരെ ആരോപണം ഉന്നയിച്ച രാഗരഞ്ജിനിക്ക് മറുപടിയുമായി സൗമ്യ സരിൻ. സരിനെതിരെ പരാതി കൊടുക്കാൻ സഹായിക്കാൻ തയ്യാറാണെന്ന് സൗമ്യ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് രാഗരഞ്ജിനി സരിനെതിരെ ആരോപണം ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സൗമ്യ സരിൻ നടത്തിയ പ്രതികരണങ്ങൾക്ക് മറുപടിയെന്നോണം ആണ് രാഗരഞ്ജിനി രംഗത്ത് വന്നത്.
'' ഡോക്ടർ സൗമ്യ സരിനോട് ആണ് പറയാനുള്ളത്. എനിക്ക് നിങ്ങളുടെ ഭർത്താവിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ആ വ്യക്തിയെ അത്ര ബഹുമാനിക്കുന്നത് കൊണ്ടാണ് പറയാതിരുന്നത്. ഞാൻ സമരാഗ്നിക്ക് കാസർഗോഡ് പോയപ്പോൾ എനിക്കൊരു മോശം അനുഭവം ഉണ്ടായിരുന്നു. അന്ന് രാത്രി അവിടെ സ്റ്റേ ചെയ്യാൻ വളരെയേറെ നിർബന്ധിച്ചിരുന്നു. അത് സ്നേഹപൂർവ്വം നിരസിച്ചിരുന്നു. ഇതിവിടെ പറയേണ്ടി വരുന്നത് നിങ്ങൾ പറഞ്ഞു പറയിപ്പിച്ചതാണ്'' എന്നാണ് രാഗരഞ്ജിനി ആരോപിച്ചത്. പിന്നീട് ഈ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
സൗമ്യ സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: '' പ്രിയപ്പെട്ട രാഗ രഞ്ജിനി ചേച്ചി... ചേച്ചിയുടെ പോസ്റ്റ് വായിച്ചു. എന്നാലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ചേച്ചി ഇത്ര കാലം മിണ്ടാതിരുന്നത് മോശമായി പോയി. കുറഞ്ഞത് സരിൻ പാർട്ടി മാറിയ സമയത്തെങ്കിലും ചേച്ചിക്ക് ഇത് തുറന്നു പറയാമായിരുന്നു. അതല്ലേ ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾ തുറന്നു പറയാൻ ഉള്ള ഒരു പെർഫെക്റ്റ് ടൈമിംഗ്! നിങ്ങളെ ഒക്കെ 'ചതിച്ചു' മറ്റൊരു പാർട്ടിയിലേക്ക് പോയ ഒരാളെ പിച്ചി ചീന്താൻ ഇങ്ങനെ ഒരു അവസരം വേറെ കിട്ടുമോ?
ഇനി അതും വേണ്ട, വീണ്ടും വന്നല്ലോ അവസരം! ചേച്ചിയുടെ പാർട്ടിയിലെ ഒരു യുവ നേതാവ് വളരെ മോശപ്പെട്ട ഒരു ലൈംഗിക ആരോപണകേസിൽ കുടുങ്ങിയപ്പോഴെങ്കിലും എന്റെ ഭർത്താവിന്റെ യഥാർത്ഥ മുഖം ചേച്ചിക്ക് തുറന്നു കാണിക്കാമായിരുന്നു. കാരണം ചേച്ചിയുടെ പാർട്ടിയിലെ യുവനേതാവിന്റെ ആ കുല്സിത പ്രവർത്തിക്കെതിരെ ശബ്ദിച്ചവരിൽ മുൻപന്തിയിൽ എന്റെ ഭർത്താവും ഉണ്ടായിരുന്നു. അപ്പോഴെങ്കിലും ചേച്ചിക്ക് ഇത് തുറന്നു പറയാമായിരുന്നില്ലേ? എന്റെ ഭർത്താവ് പെട്ടു പോയിരുന്നില്ലേ? രണ്ടാമത്തെ പെർഫെക്ട് ടൈമിങ്ങും ചേച്ചി മിസ് ചെയ്തു! പിന്നെ പോസ്റ്റ് ഇട്ടത് എപ്പോഴാ?
Comments
Leave a Comment