Font size:
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരുവന്നൂര്‍ ബാങ്കിലെ പണം തിരികെ കിട്ടുന്നത് സംബന്ധിച്ച് ചോദ്യം ചോദിച്ച ആനന്ദവല്ലി എന്ന വയോധികയെ സുരേഷ് ഗോപി പരിഹസിച്ചിരുന്നു.
മന്ത്രിയാകുമ്പോള്‍ കരുവന്നൂര്‍ ബാങ്കിലെ പണം തിരികെ കിട്ടുമെന്ന് പറഞ്ഞിരുന്നില്ലേ എന്നും അതിനുളള വഴിയുണ്ടാക്കി തരണം എന്നുമാണ് ആനന്ദവല്ലി പറഞ്ഞത്.
കരുവന്നൂരിലെ പണം ഇഡിയുടെ കൈവശം ഉണ്ടെന്നും നിങ്ങളുടെ മുഖ്യമന്ത്രിയോട് അത് സ്വീകരിക്കാന്‍ പറയൂ എന്നും ചേച്ചി അധികം വര്‍ത്തമാനം പറയല്ലേ എന്നുമാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്. താന്‍ പാവപ്പെട്ട ഒരു സ്ത്രീ ആണെന്നും തനിക്ക് മുഖ്യമന്ത്രിയെ അന്വേഷിച്ച് പോകാന്‍ പറ്റുമോ എന്നുളള ചോദ്യത്തിന് എന്നാല്‍ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറ് എന്നായി സുരേഷ് ഗോപി. ഈ വീഡിയോ വൈറലായതോടെ വലിയ വിമര്‍ശനമാണ് സുരേഷ് ഗോപിക്ക് നേരെ ഉയരുന്നത്.
Comments
Leave a Comment