Manual Ad Section
First Ad

ബിജെപിയില്‍ ചേരാന്‍ 3 സിറ്റിങ് എംഎല്‍എമാര്‍

:

Font size:

സംഭവിച്ചത് ഇതാണ് എന്ന് മേജര്‍ രവി, ശശി തരൂര്‍ വരണം

കൊച്ചി: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങുകയാണ് എല്ലാ പാര്‍ട്ടികളും. ഓരോ മണ്ഡലത്തിലെയും ജനഹിതം മനസിലാക്കിയുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കളത്തിലിറക്കാനാണ് സിപിഎം, കോണ്‍ഗ്രസ്, ബിജെപി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടിയുടെയും ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിച്ചതിന്റെ ആവശേത്തിലാണ് ബിജെപി.

കഴിഞ്ഞ തവണ നഷ്ടമായ നേമം നിയമസഭാ മണ്ഡലം ഉള്‍പ്പെടെ കൂടുതല്‍ സീറ്റുകള്‍ പിടിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. അതിനിടെയാണ് നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന മേജര്‍ രവി ചില വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായി വന്നു എന്നാണ് അദ്ദേഹം പറഞ്ഞത്...

ബിജെപി സംസ്ഥാന ഉപാധ്യക്ഷനായിരുന്നു മേജര്‍ രവി. എങ്കിലും അടുത്ത കാലത്തായി അദ്ദേഹം പാര്‍ട്ടി വേദികളില്‍ അത്ര സജീവമല്ല. താന്‍ പദവി ഒഴിഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചുവെന്നും മേജര്‍ രവി മനോരമ ന്യൂസിനോട് പറഞ്ഞു. തന്നേക്കാള്‍ കഴിവുള്ള വ്യക്തികളെ വച്ച് മുന്നോട്ട് പോകണമെന്നും അധികാരം കിട്ടിയില്ല എന്ന് കരുതി പാര്‍ട്ടി വിടില്ലെന്നും സംസ്ഥാന അധ്യക്ഷനെ അറിയിച്ചുവെന്നു മേജര്‍ രവി വിശദീകരിച്ചു.

തിരുവനന്തപുത്ത് നിന്നുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരിനെ ബിജെപിയില്‍ എത്തിക്കാനുള്ള ശ്രമം വേണം എന്ന് മേജര്‍ രവി പറയുന്നു. ലോക വിവരമുള്ള വ്യക്തിയാണ് ശശി തരൂര്‍. അന്താരാഷ്ട്ര നയത്തെ കുറിച്ചുള്ള വിവരമുണ്ട്. ഒരു രാജ്യത്തെ നയിക്കാന്‍ എങ്ങനെ സാധിക്കുമെന്ന് ധാരണയുള്ള വ്യക്തിയാണെന്നും മേജര്‍ രവി പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള വ്യക്തികളെ പാര്‍ട്ടിയില്‍ എത്തിക്കണം. എങ്കില്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ മുന്നേറാന്‍ സാധിക്കുക. ശശി തരൂര്‍ ബിജെപിയില്‍ വരണമെന്നും അതിന് പാര്‍ട്ടി നേതൃത്വം ശ്രമിക്കണമെന്നുമുള്ളത് തന്റെ അഭിപ്രായമാണെന്നും മേജര്‍ രവി പറഞ്ഞു. നിലവിലുള്ള സാഹചര്യത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ലെന്നും മേജര്‍ രവി പ്രതികരിച്ചു.

മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് തന്നെ സമീപിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ ആയിരുന്നു അത്. അവര്‍ക്ക് പ്രത്യേക ഉപാധികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ബിജെപി നേതൃത്വത്തില്‍ നിന്ന് അനുമതി ലഭിച്ചില്ലെന്നും എങ്കിലും ഇവിടെ പലരും ഉണ്ടെന്ന മൈന്‍ഡ്‌സെറ്റ് മനസിലായി എന്നും മേജര്‍ രവി പറയുന്നു. അതേസമയം, ആരാണ് തന്നെ സമീപിച്ച മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ എന്ന് മേജര്‍ രവി പരസ്യമാക്കിയില്ല. മുമ്പും സമാനമായ രീതിയില്‍ പല നേതാക്കളെ കുറിച്ചും ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് നേരിട്ട നേതൃത്വത്തിന് കീഴില്‍ അല്ല ബിജെപി വരുന്ന തിരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്നത് എന്നതും എടുത്തു പറയേണ്ടതാണ്.

Comments

Leave a Comment

Prev Post രാജേഷും ശിവൻകുട്ടിയും അമിതാവേശം കാണിച്ച് ഇളിഭ്യരാവണ്ട
Next Post വോട്ടർപട്ടികയിലെ ക്രമക്കേട്