പുറത്തായിട്ടില്ല', മറുപടിയുമായി വിടി ബൽറാം
കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയാ സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന വാര്‍ത്തകള്‍ തള്ളി വിടി ബല്‍റാം. കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് പേജില്‍ വന്ന ബിഡി-ബീഹാര്‍ പോസ്റ്റ് വിവാദമായതിന് പിന്നാലെയാണ് ബല്‍റാം സ്ഥാനമൊഴിഞ്ഞതായി വാര്‍ത്തകള്‍ വന്നത്. തിരക്ക് കാരണം ചുമതല നിര്‍വഹിക്കാനുളള സമയം കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കിയിട്ടില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ബല്‍റാം പറയുന്നു.
മന്ത്രിമാരായ എംബി രാജേഷും വി ശിവന്‍കുട്ടിയും നടത്തിയ പ്രതികരണങ്ങള്‍ക്കും ബല്‍റാം മറുപടി നല്‍കിയിട്ടുണ്ട്. ബീഹാറില്‍ അടിപതറിയ ബിജെപിക്ക് ആയുധം എറിഞ്ഞ് കൊടുക്കുകയാണ് ചെയ്തത് എന്നാണ് എംബി രാജേഷ് ഉന്നയിച്ച വിമര്‍ശനം. എന്നാല്‍ ചാനലുകളിലെ ടൈറ്റില്‍ കാര്‍ഡുകള്‍ കണ്ട് എംബി രാജേഷും ശിവന്‍കുട്ടിയും അടക്കമുളളവര്‍ ഇളിഭ്യരാകേണ്ട എന്ന് ബല്‍റാം തിരിച്ചടിച്ചു.
വിടി ബൽറാമിന്റെ കുറിപ്പ്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും എന്റെ നാട്ടിലെ നിലവിലെ എംഎൽഎയുമായ എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇന്നലെ കണ്ടു. അദ്ദേഹത്തിന്റെ മനസ്സിന്റെ വിശാലതയും സഹിഷ്ണുതയുടെ പരപ്പും ആത്മവിശ്വാസത്തിന്റെ ആഴവും സ്നേഹത്തിന്റെ ഊഷ്മളതയുമൊക്കെ ആ വാക്കുകളിൽ നല്ലോണം തെളിയുന്നുണ്ട്. ആദ്യം തന്നെ കൃത്യമായി ഒരു കാര്യം പറയട്ടെ, കെപിസിസി വൈസ് പ്രസിഡണ്ട് എന്ന നിലയിൽ എന്നിലേൽപ്പിക്കപ്പെട്ട നിരവധി സംഘടനാപരമായ ചുമതലകളിലൊന്നാണ് സാമൂഹ്യ മാധ്യമ വിഭാഗ (DMC) ത്തിന്റേത്.
എന്നാൽ ആ ചുമതലയിൽ തുടർന്നുകൊണ്ട് അതിനായി കൂടുതൽ സമയം കണ്ടെത്താൻ കഴിയുന്നില്ല എന്ന വ്യക്തിപരമായ പരിമിതി ഞാൻ മാസങ്ങളായി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും DMC ചെയർമാൻ സ്ഥാനത്ത് നിന്ന് വി.ടി. ബൽറാം എന്ന ഈ ഞാൻ ഇതുവരെ മാറിയിട്ടോ മാറ്റപ്പെട്ടിട്ടോ ഇല്ല. ഇക്കാര്യത്തിൽ ടൈറ്റിൽ കാർഡുകളിറക്കുന്ന ചില ചാനലുകളുടെ ഉന്നം എളുപ്പത്തിൽ മനസ്സിലാക്കാനാവും, എന്നാൽ എം ബി രാജേഷും ശിവൻകുട്ടിയുമടങ്ങുന്ന മന്ത്രിപ്പട ഇതിൽ അമിതാവേശം കാണിച്ച് ഇളിഭ്യരാവണ്ട. വിവാദമായ X പോസ്റ്റുമായി ബന്ധപ്പെട്ട് എന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന സമീപനം കോൺഗ്രസ് നേതൃത്വത്തിൽ ആർക്കും ഇല്ല.
Comments
Leave a Comment