എംഎൽഎ സ്ഥാനം രാജി വെക്കേണ്ടെന്ന് പിഷാരടി
കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുളള ലൈംഗിക ആരോപണങ്ങളിൽ പ്രതികരണവുമായി നടനും കോൺഗ്രസ് അനുഭാവിയുമായ രമേഷ് പിഷാരടി. രാഹുൽ മാങ്കൂട്ടത്തിൽ ആരോപണങ്ങളുടെ പേരിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് തോന്നുന്നില്ലെന്നും ആരോപണങ്ങൾ തെളിയിക്കപ്പെടണമെന്നും രമേഷ് പിഷാരടി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
രമേഷ് പിഷാരടിയുടെ വാക്കുകൾ: '' ആ രാഷ്ട്രീയമാണ്. ആരോപണങ്ങള്‍ ഉണ്ടാകുന്നുണ്ട്. എല്ലാ മേഖലയില്‍പ്പെട്ട ആളുകള്‍ക്കെതിരെയും പല തരത്തിലുളള ആരോപണങ്ങള്‍ ഉണ്ടാകുന്നുണ്ട്. കോടതിയിലെത്തി കേസ് തെളിഞ്ഞ് വരുന്നത് വരെ ആരോപിതര്‍ മാത്രമായി നില്‍ക്കുകയാണല്ലോ. നമുക്ക് അറിയാത്ത, മാധ്യമങ്ങളിലൂടെ കേട്ട് പരിചയം മാത്രമുളള ഒരു കാര്യത്തില്‍ അഭിപ്രായം പറയുക എന്നത് സാധിക്കുക. അതിലൊരു തീരുമാനം ആകാതെ അഭിപ്രായം പറയാനാകില്ല.
ആരോപണങ്ങളുടെ ഒരു നിര തന്നെ വരുന്നുണ്ട്. അതൊക്കെ തെളിയിക്കപ്പെടണം. എംഎല്‍എ എന്ന നിലയ്ക്ക് അദ്ദേഹം ജാഗ്രത പുലര്‍ത്തണമായിരുന്നു. വ്യക്തിപരമായി ഞാനായാലും നിങ്ങളായാലും പല കാര്യങ്ങളും സംസാരിക്കും. ഇവര്‍ തമ്മില്‍ എങ്ങനെ ആയിരുന്നുവെന്ന് നമുക്ക് അറിയില്ലല്ലോ. ഏകപക്ഷീയമായിട്ടല്ലേ ഇത് കേട്ടിട്ടുളളൂ. കുറച്ച് നേരത്തെ ഒരു സംഭാഷണം കേട്ട് ഒരു അഭിപ്രായം അതിനെക്കുറിച്ച് പറയുകയെന്നത് സാധ്യമല്ല.
ഒരു വിമര്‍ശനം വന്നപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എത്ര പേര്‍ അതില്‍ ശക്തമായി പ്രതികരിച്ചു, നിലപാട് പറഞ്ഞു എന്നത് ശ്രദ്ധേയമാണ്. മറ്റ് പലയിടത്തും രക്ഷിച്ച് പിടിക്കുമ്പോള്‍ ഇവിടെ എത്രയോ ആളുകള്‍ കൃത്യമായി പ്രതികരിക്കുകയും വേണ്ട നടപടികള്‍ എടുക്കുകയും ചെയ്തു എന്നത് സ്വാഗതാര്‍ഹമാണ്. കേസ് തെളിയുന്നത് വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടതില്ല.
ഇതാദ്യമായല്ല ഇങ്ങനെ ഒരു പ്രശ്‌നം. ഇതൊരു ആരോപണ-പ്രത്യാരോപണം എന്നതിനപ്പുറം ഒരു തീരുമാനമാകുന്നത് വരെ നമുക്കതിലൊരു നിലപാടെടുക്കാന്‍ സാധ്യമല്ല. വേട്ടയാടല്‍ പാടില്ലെന്ന് പറയാന്‍ പറ്റില്ല. രാഷ്ട്രീയമല്ലേ, വേട്ടയാടപ്പെടും. ആരോപണം വരുമ്പോള്‍ പാര്‍ട്ടിക്കും വ്യക്തിക്കും ഡാമേജ് ഉണ്ടാകും. ഷാഫിയേയും ചേര്‍ത്ത് പറയുന്നതിന് കാരണം, ഒരു പ്രശ്‌നം വരുമ്പോള്‍ എല്ലാവരേയും ചേര്‍ത്തേ പറയൂ എന്നതാണ്. ആരോപണങ്ങള്‍ വന്നതിന് ശേഷം രാഹുലിനെ ഒരിക്കല്‍ വിളിച്ചിരുന്നു.
ഉമ്മന്‍ചാണ്ടി സാറിന്റെ കാലത്ത് രണ്ടരക്കൊല്ലം ഇത് പോലെ പ്രതിഷേധങ്ങളും റോഡില്‍ വെച്ച് കല്ലേറും തടഞ്ഞ് നിര്‍ത്തലും നിയമസഭ സ്തംഭിപ്പിക്കലുമൊക്കെ കണ്ടിട്ടുളള ആളുകളാണ് നമ്മള്‍. ഇതൊന്നും ആദ്യമായിട്ടുളള സംഭവങ്ങളല്ല. രണ്ട് പാര്‍ട്ടിക്കാര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും പറയാനുണ്ട്. തിരുത്തലുകളൊക്കെ തുടങ്ങണമെങ്കില്‍ എവിടെ നിന്നോ തുടങ്ങണം.വിധി വരുന്നത് വരെ എന്ന് പറയണമെങ്കില്‍ ഒരു കേസ് പോലും ഇല്ല എന്നാണ് അറിവ്.
Comments
Leave a Comment